Thursday, December 6, 2012

മകള്‍

ഒരു ജന്മം മുഴുവന്‍ നോമ്പു നോറ്റു 
മകള്‍ക്കായി കാത്തിരുന്നു 
പത്തു മാസം ചുമന്നു ഒടുവിലിതാ 
അവള്‍ പുറത്തുവന്നു 
കണ്ണീരിന്റെ നാണവും പരിലാളനങ്ങളുടെ 
ചൂടുമെല്‍ക്കാന്‍ , തന്റെ പൊന്നോമന 
മനസ്സിലെ ഈണം പകര്‍ന്നേകാന്‍ 
പുതിയോരീണത്തിനു പിറവി നല്കാന്‍ 
എന്റെ നിശ്വാസത്തിന്‍ ചൂടവള്‍ 
എന്റെ കുഞ്ഞോമന, എന്റെ മകള്‍ 

Tuesday, December 4, 2012

പുസ്തകങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി


അവളുടെ രാവുകളില്‍ മാറില്‍ പറ്റി കിടന്നും 
യാത്രകളില്‍ അവളുടെ കരവലയത്തിലമര്‍ന്നും 
അവര്‍, പുസ്തകങ്ങള്‍ അവള്‍ക്കു കൂട്ടായി 


അടുക്കളയിലായാലും  കുളി മുറിയിലായാലും 
അവളുടെ കൂടെ തന്നെ സഞ്ചരിച്ചു 
അവളെവിടെ പോയാലും കൂടെയുണ്ടാകും 
വെളുത്ത പുറം ചട്ടയുള്ളവ 
അകത്തു കറുത്ത അക്ഷരങ്ങളും 

അവളുടെ നോട്ടത്തിലെ തീക്ഷണത 
കൂട്ടുകാരില്‍ നിന്ന് കടമെടുത്തതാവം 
വാക്കുകളിലെ മൂര്‍ച്ച
 പുസ്തകങ്ങളില്‍ നിന്നും പ്രതിഫലിച്ചു 

എന്നാലും സ്നേഹത്തിന്‍ പൂമഴ 
അവളില്‍ പേമാരിയായി പടര്‍ന്നു 
അവളുടെ കൂട്ടുകാര്‍, പുസ്തകങ്ങള്‍ 
അവള്‍ക്കു സമ്മാനിച്ചതാണീ സ്നേഹം 

സഞ്ചാരം

ഹൃദയത്തിന്‍ വിഷാദ കോണിലൂടെ 
ഞാനൊന്നു സഞ്ചരിച്ചു 
അവിടെല്ലാം ഇരുട്ടിനെ 
സ്നേഹിക്കുന്നവരുടെ മൌനം മാത്രം 
നിശബ്ദ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്‌ 
സപ്ത താളങ്ങളുടെ അകമ്പടി യില്ലാതെ 
വെറും നെടുവീര്‍പ്പുകള്‍ മാത്രം